
മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ തൂഫാനൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും(മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ ) കൈകോർക്കുന്നു.
ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗൊ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു . മലയാള സിനിമയിലെ മഹാരഥൻമാരായ കലാകാരൻമാരുടെ കൂട്ടായ്മയായ മാക്ടയെ പോലൊരു പ്രസ്ഥാനം മുന്നോട്ടുവന്ന് ഈ ഉദ്യമവുമായി സഹകരിക്കുന്നു എന്നത് ഓപ്പറേഷൻ തൂഫാന്റെ ആശയവും ഉദ്ദേശലക്ഷ്യങ്ങളും പുതു തലമുറയിലേക്ക് ഏറ്റവും നല്ല രീതിയിൽ എത്തിക്കുന്നതിന് ഇടയാക്കുമെന്ന് ലോഗൊ പ്രകാശനം നിർവഹിച്ചു കൊണ്ട് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സാംസ്കാരിക പ്രസ്ഥാനം കാലഘട്ടം ആവശ്യപ്പെടുന്ന ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മറ്റ് സംഘടനകൾക്കും പ്രചോദനമാകട്ടെയെന്നും ആഭ്യന്തരമന്ത്രി ആശംസിച്ചു.
മാക്ട ചെയർമാൻ ജോഷി മാത്യു,ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി നായനാർ,കമ്മിറ്റിയംഗം എ. ......
ബംഗളുരു: ഗൃഹലക്ഷ്മി, ഗൃഹജ്യോതി, ശക്തി, അന്നഭാഗ്യ, യുവനിധി എന്നീ അഞ്ചു സൗജന്യങ്ങളാണ് 2023ൽ അധികാരത്തിൽ വന്നതുമുതൻ കർണാടകത്തിലെ ജനങ്ങൾക്ക് കോൺഗ്രസ്സ് ഗവണ്മെന്റ് നൽകിപ്പോരുന്നത്. സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറും ഗവണ്മെന്റിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സൗജന്യ പദ്ധതികൾ മുടക്കം കൂടാതെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ......
കൊച്ചി: ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ ആഭ്യന്തര വകുപ്പ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ 'ദ നർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കേരള ഫയർ ആൻ്റ് റെസ്ക്യു സർവീസസ്, സിവിൽ ഡിഫൻസ് ജില്ലാ വാക്കത്തോൺ സംഘടിപ്പിച്ചു.ജില്ലയിലെ 19 നിലയങ്ങളിൽ നിന്നായി സിവിൽ ഡിഫൻസ് യൂണിഫോമിൽ 250 അംഗങ്ങൾ പങ്കെടുത്തു. ഗാന്ധിനഗർ നിലയം. ......
പാവപ്പെട്ടവരെയും അശരണരെയും ചേർത്തുനിർത്തി, നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ച്, കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനനായകൻ ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ, നേരത്തേ രജിസ്റ്റർ ചെയിതിരുന്ന 200 ഓളം പേർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ജനറൽ ചെക്കപ്പ്, ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.
ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ്
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം: കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ — ദ നാർക്കോ ഹണ്ട്' ദൗത്യത്തിന് പിന്തുണയുമായി ആഗോള മലയാളി സമൂഹം. ഐ.സി.എഫ്. ......
ദോഹ: വ്യോമയാന മേഖലയിലെ നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ട്രാവൽ, എയർ ഫ്രൈറ്റ് ഓഫീസുകൾക്കെതിരെ കർശന നടപടിയുമായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GCAA). കമ്മീഷന്റെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 10 സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുകയും 2 സ്ഥാപനങ്ങൾ ഭരണപരമായി പൂട്ടിപ്പിക്കുകയും ചെയ്തു.
അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് അതോറിറ്റി പരിശോധനകൾ ഊർജ്ജിതമാക്കിയത്.
2025-ലെ 3-ാം നമ്പർ നിയമത്തിലെ വകുപ്പ് (3) അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ മുൻകൂർ ലൈസൻസുകൾ നേടാതെ യാതൊരുവിധ ട്രാവൽ, എയർ ഫ്രൈറ്റ് സേവനങ്ങളും നടത്തരുതെന്ന് അതോറിറ്റി കടുത്ത മുന്നറിയിപ്പ് നൽകി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 64 കേസുകളിലായി 75 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7980 ആയി ഉയര്‍ന്നു. ......
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്. ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അമൃത ടെക്നോളജിസ് വികസിപ്പിച്ച തൂഫാൻ അമൃത സോഫ്റ്റുവെയർ 'തൂഫാൻ വണ്ണിന്റെ' ഔദ്യോഗിക പ്രകാശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ......